സീരിയൽ താരങ്ങൾ രഹസ്യമായി സ്വകാര്യ റിസോർട്ടിൽ : പോലീസെത്തി ചിത്രീകരണം തടഞ്ഞ് താരങ്ങളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പോലീസിന്റെ കണ്ണ് വെട്ടിച്ച് സീരിയൽ ചിത്രീകരണം നടത്തിയ സീരിയൽ താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കലയിലെ സ്വകര്യ റിസോട്ടിൽ അതീവ രഹസ്യമായി നടത്തിയ ചിത്രീകരണമാണ് പോലീസ് തടഞ്ഞത്. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സീരിയൽ ചിത്രീകരണം നടന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീതാ കല്ല്യാണം എന്ന സീരിയലാണ് റിസോട്ടിൽ രഹസ്യമായി ചിത്രീകരിച്ചത് എന്നാണ് വിവരം. സീരിയൽ താരങ്ങൾ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് റിസോട്ടിൽ എത്തിയത്. റിസോർട്ട് പോലീസ് സീൽ ചെയ്തു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് ചിത്രീകരണവും പോലീസ് തടഞ്ഞിരുന്നു.