കരിക്ക് കുടിച്ച് പതിനേഴാം വിവാഹ വാർഷികം ആഘോഷിച്ച് ഷീലു എബ്രഹാം

ഒരുപിടി മികച്ച ചിത്രങ്ങൾകൊണ്ട് മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് ഷീലു എബ്രഹാം. ഫെലിക്സ് ജോസഫ് സംവിധാനം ചെയ്ത് 2013 പുറത്തിറങ്ങിയ വീപ്പിങ് ബോയ് ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. പിന്നീട് ആടുപുലിയാട്ടം, പട്ടാഭിരാമൻ, സ്റ്റാർ, ഷിടാക്സി, പുതിയനിയമം, അൽ മല്ലു, പുത്തൻപണം, സദൃശ്യവാക്യം തുടങ്ങിയ ചിത്രങ്ങളിലിൽ താരം അഭിനയിച്ചിട്ടുണ്ട്. നേഴ്സ് ആയി ജോലിചെയ്യുകയായിരുന്ന താരം പ്രശസ്തമായ അഭാം ഫിലിംസിന്റ ഉടമയും നിർമ്മാതാവാവുമായ മാത്യു ഏബ്രഹാമിനെ വിവാഹം ചെയ്യുകയും പിന്നീട് നേഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് ചലച്ചിത്ര രംഗത്ത് സജീവമാകുകയുമായിരുന്നു.


ഏകദേശം ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്തവായ എബ്രഹാമിനും ചെൽസിയ, നീൽ എന്നിങ്ങനെ രണ്ടുമക്കൾക്കൊപ്പമാണ് താരം താമസിക്കുന്നത്. അഭിനയരംഗത്തെന്നപോലെ നൃത്തത്തിലും സജീവമാണ് താരം. നിരവധി വേദികളിൽ നൃത്തം അവതരിപിച്ച താരം നൃത്ത രംഗത്തും ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാവിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.


ഇപ്പോഴിതാ തന്റെ പതിനേഴാം വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. കൊച്ചിയിലെ വീട്ടിൽവെച്ച് അടുത്തബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ഒപ്പം കേക്കുമുറിച്ചായിരുന്നു ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്. കൂടാതെ ഷീലുവിനും ഭർത്താവിനും മക്കൾ കരിക്ക് നൽകുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട് വിവാഹവാര്ഷികവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തി.