ഹാസ്യതാരം രശ്മി അനിൽ വിവാഹബന്ധം വേർപ്പെടുത്തി ; വിശദീകരണവുമായി രശ്മി അനിൽ രംഗത്ത്

ടെലിവിഷൻ സീരിയലുകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും ശ്രദ്ധ നേടിയ താരമാണ് രശ്മി അനിൽ. രശ്മി അനിൽ വിവാഹ ബന്ധം വേർപെടുത്തി എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യപകമായി ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ രശ്മി അനിൽ.

ഞങ്ങൾ പിരിഞ്ഞില്ല സുഹൃത്തുക്കളേ.വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാൻ ഒട്ട് തീരെ താൽപര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ. പറഞ്ഞു പറഞ്ഞു ഇപ്പോൾ ഡിവോഴ്സായി എന്നു വരെയായി. എന്നാണ് വ്യാജ പ്രചാരങ്ങൾക്കെതിരെ താരം ഫേസ്‌ബുക്കിൽ കുറിച്ചത്. ഭർത്താവ് അനിലിനൊപ്പം ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.

വ്യാജ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ നിരവധി സുഹൃത്തുക്കൾ വിവാഹമോചനത്തെ കുറിച്ച് ചോദിച്ച് തന്നെ വിളിച്ചെന്നും അപ്പോഴാണ് താൻ വിവാഹമോചിതയായി എന്നുള്ള കാര്യം അറിയുന്നതെന്നും താരം പറയുന്നു. കൂടുതൽ ആളുകൾ വിളിക്കാൻ തുടങ്ങിയതോടെയാണ് ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകണമെന്ന് തോന്നിയതെന്നും രശ്മി അനിൽ വ്യക്തമാക്കി.

എന്റെ വളർച്ചയിൽ നിഴലുപോലെ കൂടെയുള്ളയാളാണ് എന്റെ ഏട്ടൻ, ഏത് കുഞ്ഞ് ആഗ്രഹവും നടത്തിത്തരുന്ന ഏട്ടനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണെന്നും രശ്മി അനിൽ നേരത്തെ പറഞ്ഞിരുന്നു. അതേസമയം സിനിമാതാരങ്ങളെ കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടത്തുന്നതായി പരാതി ഉയരുന്നുണ്ട്.