സുതാര്യ വസ്ത്രം ധരിച്ച് പൊതുപരിപാടിക്കെത്തിയ ടെലിവിഷൻ താരത്തിനെതിരെ വിമർശനം

ഗ്ലാമറസ് ഫോട്ടോ ഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. നിമിഷ നേരങ്ങൾകൊണ്ടാണ് ഉർഫി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറലാകുന്നത്. മോഡലിംഗ് രംഗത്ത് തന്റേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഉർഫി ജാവേദിന്റെ പലചിത്രങ്ങളും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ചിത്രങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളെ ഉർഫി കാര്യമാക്കാറില്ല. വിമർശകർക്ക് തന്റെ മറ്റൊരു ചിത്രം കൊണ്ടാണ് താരം മറുപടി നൽകാറുള്ളത്.

ഉർഫിയുടെ വസ്ത്രധാരണത്തിനെതിരെ നിരവധി സെലിബ്രെറ്റികളും വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്തൊക്കെയായാലും വസ്ത്ര ധാരണ രീതിയിലെ പരീക്ഷണങ്ങളിൽ നിന്നും താരം പിന്നോട്ടില്ല എന്ന് വിളിച്ച് പറയുന്ന തരത്തിലാണ് താരം ഇപ്പോൾ പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. സുതാര്യമായ വസ്ത്രം ധരിച്ച് പൊതുപരിപാടിക്ക് താരമെത്തിയതോടെ പരിപാടിയും ഉർഫിയുടെ വസ്ത്രങ്ങളും വൈറലായി മാറുകയായിരുന്നു.

എന്നാൽ പൊതുചടങ്ങിൽ സുതാര്യമായ വസ്ത്രം ധരിച്ചെത്തിയതിനെ പരിപാടിയുടെ സംഘാടകരിൽ ചിലർ അമർഷം അറിയിച്ചതായാണ് വിവരം. മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അതീവ ഗ്ലാമറസായി ഉർഫി പ്രത്യക്ഷപ്പെട്ടത്. താരത്തിനൊപ്പം ഫോട്ടോയെടുക്കാൻ തിക്കും തിരക്കും അനുഭവപ്പെട്ടതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.