റിസോർട്ടിൽ വിദേശികൾക്ക് മുൻപിൽ ഡാൻസ് കളിക്കലായിരുന്നു ജോലി, അവിടെ നിന്നാണ് അവസരങ്ങൾ ലഭിച്ചത് ; പുതിയ വിശേഷം പങ്കുവെച്ച് സൗമ്യ

മിനിസ്ക്രീൻ പരീക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സൗമ്യ ഭാഗ്യനാഥൻ. ഹാസ്യ പരിപാടികളിലൂടെയാണ് താരം പ്രേക്ഷക മനസ് കീഴടക്കിയത്. മിനിസ്‌ക്രീനിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് സൗമ്യ ഭാഗ്യനാഥ്. കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അളിയൻസ് എന്ന പരമ്പരയിൽ ലില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് താരമിപ്പോൾ. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

ടെലിവിഷനിലെ ഹാസ്യ പരിപാടികളിലൂടെയാണ് താരം ശ്രദ്ധിക്കപെട്ടതെങ്കിലും റിസോർട്ട് നർത്തകിയായി ജോലി ചെയ്യുന്നതിനിടയിലാണ് അളിയൻസ് എന്ന പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചതെന്ന് താരം പറയുന്നു. റിസോർട്ടിലെത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു തന്റെ ജോലി. നല്ല ശമ്പളവും ഭക്ഷണവും കിട്ടുമായിരുന്നെന്നും താരം പറയുന്നു.

അതേസമയം മറ്റൊരു സന്തോഷം കൂടി താരം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ്. സ്വന്തമായി നിർമിച്ച വീടിൻറെ പണി പൂർത്തിയായെന്നും പുതിയ വീട്ടിൽ താമസം തുടങ്ങിയെന്നും സൗഭാഗ്യം എന്നാണ് പുതിയ വീടിന്റെ പേരെന്നും താരം പറയുന്നു. തന്റെ സ്വപ്നം പൂവണിയാൻ കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞു. ഗൃഹപ്രവേശനത്തിന് എത്തിയ എല്ലാവര്ക്കും നന്ദി പറയുന്നു. ക്ഷണിക്കാൻ വിട്ടുപോയ എല്ലാവരോടും ക്ഷമ ചോദിച്ച് കൊണ്ടാണ് സൗമ്യ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവെച്ചത്.