ലക്ഷ്മിപ്രിയ വീക്ക് കണ്ടസ്റ്റന്റ് ആണെന്ന് പറയുന്നത് കാര്യമാക്കുന്നില്ല അവൾ പവർ ഫുൾ ആണ് ; ബിഗ്‌ബോസ് വീട്ടിലെ ലക്ഷ്മിപ്രിയയുടെ പ്രകടനത്തെക്കുറിച്ച് ഭർത്താവ്

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ലക്ഷ്മിപ്രിയ. നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയിച്ച ലക്ഷ്മിപ്രിയ ഒരു എഴുത്തുകാരികൂടിയാണ്. ഇപ്പോഴിതാ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികൂടിയാണ് താരം. ബിഗ്‌ബോസ് സീസൺ ഫോർ ആരംഭിച്ച് ആദ്യ ദിവസങ്ങൾ പിന്നിട്ടപ്പോൾ പ്രേക്ഷകർക്കിടയിൽ ഏറ്റവും വെറുപ്പ് സമ്പാദിച്ച മത്സരാർത്ഥിയായിരുന്നു ലക്ഷ്മിപ്രിയ. എന്നാൽ ബിഗ്‌ബോസ് ഷോ അൻപത് ദിവസം പിന്നിട്ടപ്പോൾ നിലവിലെ മത്സരാർത്ഥികളിൽ ശക്തയായ മത്സരാർത്ഥിയായ മാറിയിരിക്കുകയാണ് ലക്ഷിമിപ്രിയ. ആദ്യമുണ്ടായിരുന്ന നെഗറ്റീവ് ഇമേജ് മാറ്റി പ്രേക്ഷക പിന്തുണ നേടിയതോടെ താരം ബിഗ്‌ബോസിൽ മികച്ച മത്സരം കാഴ്ചവെച്ച് മുന്നേറുവുകയാണ്.

ലക്ഷ്മിപ്രിയ ബിഗ്‌ബോസിൽ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുമ്പോൾ ഭാര്യയുടെ പ്രകടനത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഭർത്താവ് ജയേഷ്. ലോകത്തുള്ള മലയാളികൾ എല്ലാം കാണുന്ന പ്രോഗ്രാമാണ് ബിഗ്‌ബോസ്. പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ എല്ലാം ലക്ഷ്യം വിജയം മാത്രമാണ്. എല്ലാവരും വരുന്നത് പല കുടുംബങ്ങളിൽ നിന്നാണെന്നും അതിനാൽ ആരോടും പോയി വഴക്കിടരുതെന്നും പോകുന്നതിന് മുൻപ് താൻ ലക്ഷ്മിപ്രിയയോട് പറഞ്ഞിരുന്നതായി ജയേഷ് പറയുന്നു.

നമ്മുടെ ക്യാരക്ടർ നഷ്ടപ്പെടുത്താതെ ബിഗ്‌ബോസ് കപ്പ് ഉയർത്തുകയാണ് വേണ്ടതെന്ന് താൻ ലക്ഷ്മിപ്രിയയോട് പറഞ്ഞിട്ടുമുണ്ട്. ഇവളെ പുറത്തിറങ്ങിയാൽ ശരിയാക്കണം എന്ന് ആരുടേയും മനസ്സിൽ തോന്നാൻ പാടില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ആദ്യ ആഴ്ചകളിൽ ലക്ഷ്മിപ്രിയയെ മുൻവിധിയോടെയാണ് കണ്ടതെന്നും മത്സരം മുന്നോട്ട് പോയപ്പോൾ പ്രേക്ഷകർ ലക്ഷ്മിപ്രിയയെ മനസിലാക്കി പിന്തുണ നൽകാൻ തുടങ്ങിയെന്നും ജയേഷ് പറഞ്ഞു.

ഒരിക്കലും സേഫ് ആയി നിന്ന് കളിക്കരുതെന്ന് പറഞ്ഞിരുന്നു. ഇതുവരെ താൻ പറഞ്ഞ കാര്യങ്ങളിൽ നിന്ന് വലുതായി വ്യതിചലിച്ചിട്ടില്ലെന്നും. ചില സമയങ്ങളിൽ സംയമനം പാലിക്കുന്നുണ്ടെന്നും ജയേഷ് പറയുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന രണ്ട് മത്സരാർത്ഥികൾ ലക്ഷ്മി പ്രിയ ഈസി ടാർജറ്റ് ആണെന്ന് പറഞ്ഞിരുന്നു. ലക്ഷ്മിപ്രിയ വീക്ക് കണ്ടസ്റ്റന്റ് ആണെന്ന് വരുത്താനുള്ള നീക്കമായിരുന്നു അതെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും ജയേഷ് പറഞ്ഞു. ലക്ഷ്മിപ്രിയ പവർഫുൾ ആണെന്നും ജയേഷ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.