അവൾ ഇതൊന്നും അർഹിക്കുന്നില്ല, മോണിക്കയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബിഗ്‌ബോസ് താരം ജാസ്മിൻ മൂസ

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ എം മൂസ. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ തുടർന്ന് ബിഗ്‌ബോസ് ഷോയിൽ നിന്ന് പുറത്ത് പോയ ജാസ്മിൻ ഇപ്പോഴിതാ തന്റെ പങ്കാളി മോണിക്കയുമായി പിരിയുകായാണെന്ന് വ്യക്താമാക്കി രംഗത്തെത്തിയിരിക്കുകയാണ്.

ബിഗ്‌ബോസിലെ മികച്ച മത്സരാർത്ഥിയായ ജാസ്മിൻ തന്റെ പങ്കാളിയായ മോണിക്കയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ബിഗ്‌ബോസിൽ എത്തിയതെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബിഗ്‌ബോസ് ഷോയിൽ ജാസ്മിന്റെ പെരുമാറ്റങ്ങൾ പ്രേക്ഷകരെ ചൊടിപ്പിക്കുകയും ജാസ്മിനെതിരെ വാലിയ രീതിയിലുള്ള സൈബർ ബുള്ളിങിനും വഴിവെച്ചിരുന്നു.

ഷോയിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ ജാസ്മിനെതിരെ വലിയ സൈബർ ആറ്റാക്കാണ് ഉണ്ടായത്. ജാസ്മിന് പുറമെ പങ്കാളി മോണിക്കയും സൈബർ അറ്റാക്ക് നേരിടുകയാണ്. എന്നാൽ താൻ കാരണമാണ് മോണിക്കയ്ക്ക് ഇത് അനുഭവിക്കേണ്ടി വരുന്നതെന്നും ഒരു പങ്കാളി എന്ന നിലയിൽ തനിക്ക് മോണിക്കയെ ഇതിൽ നിന്നും സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്നും അവളുടെ കാര്യങ്ങൾ നോക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നും ജാസ്മിൻ പറയുന്നു. അവളുടെ കാര്യങ്ങൾ നോക്കുന്ന ഒരാൾക്കൊപ്പം ജീവിക്കാൻ അവൾക്ക് അവകാശമുണ്ടെന്നും ജാസ്മിൻ പറയുന്നു.

കഴിഞ്ഞ ഒരു വർഷത്തോളമായി ഞങ്ങൾ ഒന്നിച്ചാണ് താമസ്സിച്ചിരുന്നത്. ബിഗ്‌ബോസിൽ പോകുമ്പോൾ അവളായിരുന്നു എന്റെ കുടുംബം, എന്റെ പട്ടിയെ നോക്കിയത് അവളായിരുന്നു. ഇപ്പോൾ നേരിടേണ്ടി വരുന്ന സൈബർ അറ്റാക്ക് അവൾ അർഹിക്കുന്നതല്ലെന്നും അതിനാൽ ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും ജാസ്മിൻ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പറഞ്ഞു.

ബിഗ്‌ബോസിൽ നിന്നും വീട്ടിൽ എത്തിയതിന് പിന്നാലെ മാനസികമായി താൻ ഒരുപാട് തളർന്നിരുന്നു. ഈ സാഹചര്യത്തിൽ മോണിക്കയുമായി തുടർന്ന് ജീവിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ജാസ്മിൻ പറഞ്ഞു. ഈ കളിയാക്കലുകളും പരിഹാസങ്ങളും അവൾ അർഹിക്കുന്നില്ലെന്നും അതിനാൽ ബ്രെക്കപ്പ് ആവാൻ തീരുമാനിക്കുകായായിരുന്നെന്നും ജാസ്മിൻ പറഞ്ഞു.