Thursday, April 25, 2024
-Advertisements-
KERALA NEWSഎറണാകുളത്ത് മസാല ദോശയിൽ തേരട്ട ലഭിച്ചതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു

എറണാകുളത്ത് മസാല ദോശയിൽ തേരട്ട ലഭിച്ചതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു

chanakya news
-Advertisements-

എറണാകുളം : ഹോട്ടലിൽ നിന്ന് വാങ്ങിയ മസാല ദോശയിൽ ചത്ത തേരട്ടയെ കിട്ടിയതായി പരാതി. വടക്കൻ പറവൂരിൽ പ്രവർത്തിക്കുന്ന വസന്ത വിഹാർ ഹോട്ടലിൽ നിന്നും വാങ്ങിയ മസാല ദോശയിൽ നിന്നാണ് തേരട്ടയെ കിട്ടിയത്. സംഭവത്തിന് പിന്നാലെ നഗരസഭ ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു.

ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. നേരത്തെയും ഹോട്ടലിനെതിരെ സമാനമായ രീതിയിൽ പരാതി ഉയർന്നിരുന്നു.

English Summary : ernakulam vasantha vihar hotel closed by health department after millipede found from masala dosa

-Advertisements-