Advertisements

പതിനാറ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിയെ ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ : പതിനാറ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തുവ്വൂർ സ്വദേശി അബ്ദുൾ മുനീർ (39) ആണ് മരിച്ചത്. ജിദ്ദ റുവൈസിലുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് അബ്ദുൾ മുനീറിന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisements

പതിനാറ് വർഷത്തോളമായി ജിദ്ദയിൽ ഓഫീസ് ബോയിയായി ജോലി ചെയ്തുവരികയായിരുന്നു അബ്ദൽ മുനീർ. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. അതേസമയം കുറച്ച് നാളുകളായി അബ്ദുൽ മുനീറിന് കടുത്ത തലവേദന അനുഭവപ്പെടുകയും ചികിത്സ തേടുകയും ചെയ്തിരുന്നു.

അബ്ദുൾ മുനീറിന് സാമ്പത്തിക ബാധ്യതയൊന്നും ഇല്ലായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. എന്നാൽ മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

English Summary : Expatriate Malayali found dead in Jeddah

- Advertisement -
Latest news
POPPULAR NEWS