Thursday, October 10, 2024
-Advertisements-
TECHNOLOGYടിക് ടോക്കിനു സമാനമായ രീതിയിലുള്ള വീഡിയോ പ്ലാറ്റ്ഫോം ഫേസ്ബുക്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്നു

ടിക് ടോക്കിനു സമാനമായ രീതിയിലുള്ള വീഡിയോ പ്ലാറ്റ്ഫോം ഫേസ്ബുക്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്നു

chanakya news

ടിക് ടോക്കിന് സമാനമായ രീതിയിലുള്ള ഫീച്ചേഴ്സ് അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായി ഷോർട്ട് വീഡിയോ കണ്ടെന്റുകളാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ടിക് ടോക്കിന്റെ അതേ രീതിയിൽ സൈവപ്പ് രീതിയിൽ പ്രവർത്തിക്കുന്ന പുതിയ ഷോട്ട് വീഡിയോ ടാബ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആപ്പിലാണ് ഈ ഫീചെർ ലഭിക്കുക. ഇന്ത്യയിൽ ടിക് ടോക്കിന് ഉണ്ടായിരുന്ന സ്വാധീനം മനസ്സിലാക്കിയാണ് ഫേസ്ബുക്ക് ഇത്തരത്തിലൊരു ഫീച്ചറുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയിരിക്കുന്നതിനാൽ എല്ലാവർക്കും ലഭ്യമാക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വീഡിയോകൾക്ക് ലൈക്കുകളും കമന്റുകളും നൽകുന്നതിനുള്ള സംവിധാനവുമുണ്ട്.

ക്രിയേറ്റർ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു ക്യാമറ ഓണാക്കി വീഡിയോ നിർമ്മിക്കാൻ സാധിക്കും. ടിക്ക് ടോക്കിന്റെ അതെ മോഡലിൽ തന്നെയുള്ള ഫീച്ചേഴ്സ് ഉപയോഗിച്ച് ആവശ്യാനുസരണമുള്ള മ്യൂസിക് ചേർക്കാനും പോസ്റ്റ് ചെയ്യാനും റെക്കോർഡ് ചെയ്യാനും ഈ പുതിയ ഫീച്ചറിൽ സാധിക്കും. തുടർന്ന് പബ്ലിഷ് ചെയ്യുന്ന വീഡിയോ ഫേസ്ബുക്ക് ആപ്പിലെ ഷോട്ട് വീഡിയോ സെക്ഷനിലൂടെ കാണാനും സാധിക്കും.