ജീവിച്ചിരുന്നപ്പോൾ വിവാഹം എതിർത്തു, കമിതാക്കൾ ആത്മഹത്യ ചെയ്തു ; മാപ്പ് അപേക്ഷിച്ച് പ്രതിമകൾ ഉണ്ടാക്കി വിവാഹം നടത്തി കുടുംബം

ഗാന്ധിനഗർ : വിവാഹത്തിന് ബന്ധുക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് കമിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കമിതാക്കളുടെ പ്രതിമ നിർമ്മിച്ച് വിവാഹം നടത്തി കുടുംബം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുജറാത്ത് താപി സ്വദേശികളായ ഗണേഷും,രഞ്ജനയും ആത്മഹത്യ ചെയ്തത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് ഇവരുടെ കുടുംബം സമ്മതിച്ചില്ല. തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നു.

അതേസമയം പ്രണയത്തിലായിരുന്ന മക്കൾ മരിക്കാൻ കാരണം തങ്ങളാണെന്ന കുറ്റബോധം കുടുംബത്തെ അലട്ടിയിരുന്നു. ഗണേഷിന്റേയും, രഞ്ജനയുടെയും ആത്മാവിന് ശാന്തി ലഭിക്കുന്നതിനായി പ്രതിമ നിർമ്മിച്ച് വിവാഹം നടത്തുകയായിരുന്നു. ഗണേഷ് അകന്ന ബന്ധത്തിലുള്ള യുവാവ് ആയതിനാലാണ് വിവാഹം എതിർത്തതെന്ന് രഞ്ജനയുടെ കുടുംബം പറയുന്നു.

എന്നാൽ അവർ മരിച്ചതിന് ശേഷമാണ് അവരുടെ സ്നേഹത്തെ കുറിച്ച് മനസിലായതെന്നും. അവരുടെ മരണശേഷം തങ്ങൾക്ക് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നെന്നും കുടുംബം പറയുന്നു. ഈ വിവാഹത്തിലൂടെ അവർ ഞങ്ങൾക്ക് മാപ്പ് തരുമെന്നാണ് കരുതുന്നതെന്നും ഗണേഷിന്റെയും രഞ്ജനയുടെയും കുടുംബം പറയുന്നു.

English Summary : family did not agree to marriage and get their statues married at gujarath

Latest news
POPPULAR NEWS