Saturday, July 20, 2024
-Advertisements-
KERALA NEWSതൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ ഇരുപത്തിയേഴുകാരനായ മകൻ വെട്ടി ക്കൊ ലപ്പെടുത്തി

തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ ഇരുപത്തിയേഴുകാരനായ മകൻ വെട്ടി ക്കൊ ലപ്പെടുത്തി

chanakya news

തൃശൂർ : മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ മാള വടമ സ്വദേശിനിയായ വലിയകത്ത് ഷൈലജ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷൈലജയുടെ മകൻ ഹാദിൽ (27) പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. ഷൈലജയും ഹാദിലും വഴക്കിട്ടിരുന്നു. ഇതിനിടെ പ്രകോപിതനായ ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഷൈലജയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ ഷൈലജയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ഹാദിലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷൈലജയുടെ മൃതദേഹം മാളയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary : family dispute in thrissur ends in mothers death