Saturday, May 25, 2024
-Advertisements-
KERALA NEWSരണ്ട് കോടിയോളം രൂപയുടെ കടം ; കുമളിയിൽ കാറിനുള്ളിൽ മ-രിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശികളെ

രണ്ട് കോടിയോളം രൂപയുടെ കടം ; കുമളിയിൽ കാറിനുള്ളിൽ മ-രിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശികളെ

chanakya news
-Advertisements-

കുമളി : കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കോടികളുടെ കടബാധ്യതയെ തുടർന്നാണെന്ന് സൂചന. വ്യാഴാഴ്ച രാവിലെയാണ് കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്‌സി (58), മകൻ അഖിൽ (29) എന്നിവരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് പേരും കീടനാശിനി കഴിച്ച് ആത്‍മഹത്യ ചെയ്തതതാണെന്നാണ് തമിഴ്നാട് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്നും കീടനാശിനിയുടെ കുപ്പി പോലീസ് കണ്ടെടുത്തു.

ജോർജിനും കുടുംബത്തിനും ഏകദേശം രണ്ട് കോടി രൂപയോളം കട ബാധ്യതയുള്ളതായാണ് വിവരം. കാഞ്ഞിരംമൂട്ടിൽ താമസിച്ചിരുന്ന സമയത്ത് അവിടെ ഒരു തുണിക്കടയുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി മോശമായതോടെ തുണിക്കട പൂട്ടുകയായിരുന്നു. തുടർന്ന് തോട്ടയ്ക്കാട് വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. കുറച്ച് ദിവസമായി ഈ വീട് അടഞ്ഞ് കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം നാടുവിടുകയായിരുന്നു. ഇവരെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. മകൻ അഖിലിന്റ്റെ പേരിലുള്ള കാറിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജിന്റെ ഇളയ മകൻ നിഖിൽ വർഷങ്ങൾക്ക് മുൻപ് തോട്ടിൽ വീണ് മരിച്ചിരുന്നു.

English Summary : family of three commits suicide amidst financial crisis

-Advertisements-