Friday, March 29, 2024
-Advertisements-
KERALA NEWSആദ്യം അച്ഛൻ പീഡിപ്പിച്ചു, പിന്നീട് ചേട്ടൻ പീഡിപ്പിച്ചു ; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

ആദ്യം അച്ഛൻ പീഡിപ്പിച്ചു, പിന്നീട് ചേട്ടൻ പീഡിപ്പിച്ചു ; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അച്ഛനും മകനും അറസ്റ്റിൽ. പാവിട്ടപ്പുറം സ്വദേശി അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങരംകുളം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം പുറത്ത് പറഞ്ഞത്. സഹോദരിമാരായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയും, രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് ലൈംഗീക പീഡനത്തിന് ഇരയായത്.

പിതാവും സഹോദരനും പീഡിപ്പിച്ചതായി വിദ്യാർത്ഥികൾ കോൺസിലിംഗിനിടെ വെളിപ്പെടുത്തുകയായിരുന്നു. ആദ്യം പിതാവാണ് പീഡിപ്പിച്ചിരുന്നത് പിന്നീട് സഹോദരനും പീഡനത്തിന് ഇരയാക്കിയെന്ന് വിദ്യാർത്ഥിനികൾ നൽകിയ മൊഴിയിൽ പറയുന്നു.

English Summary : Father and son arrested for molesting female students

-Advertisements-