Friday, April 19, 2024
-Advertisements-
KERALA NEWSസിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

chanakya news
-Advertisements-

കൊച്ചി : മലയാള സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ സ്വന്തം ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ളാറ്റിലെ കിടപ്പ് മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.

ഫ്‌ലാറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റ് അധികൃതരുടെ പരിശോധനയിലാണ് മരണ വിവരം പുറത്തറിഞ്ഞത്. കുഞ്ചാക്കോ ബോബൻ ചിത്രമായ ജംനാപ്യാരി വിനീത് ശ്രീനിവാസന്റെ ഓർമ്മയുണ്ടോ ഈ മുഖം തുടങ്ങി നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ആർ ജെ ക്രിയേഷൻ എന്ന നിർമ്മാണ കമ്പനിയുടെ ഉടമയായ ജെയ്‌സൺ ന്റെ കുടുംബം വിദേശത്താണ്.

-Advertisements-