കൊച്ചി : ചലച്ചിത്ര നടനും മുൻ എംപിയുമായ ഇൻസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റ് ഇസിഎംഓ മെഷീനിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ കാരണം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുൻപ് ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.
English Summary : Film star Innocent’s condition is critical