നയൻതാരയുടെ വിവാഹ വീഡിയോയും അവരുടെ ജീവിത കഥയും പറയുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി ഒടുവിൽ പ്രദർശനത്തിനെത്തുകയാണ്. ഗൗതം
വാസുദേവ് മേനോനാണ് ഒരു മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഡോക്യുമെന്ററിയായി സംവിധാനം ചെയ്തിരിക്കുന്നത്. കാത്തിരിപ്പിനൊടുവിൽ അങ്ങനെ നയൻതാരയും ഗൗതം വാസുദേവ് മേനോനും ഒന്നിക്കുകയാണ്.
നെറ്റ്ഫ്ലിക്സിലാണ് ഈ ഡോക്യുമെന്ററി പ്രദർശനത്തിനെത്തുക. നെറ്റ്ഫ്ലിക്സ് ഇതിനെ കുറിച്ച് അപ്ഡേറ്റ് നൽകിക്കഴിഞ്ഞു.
2022 ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഗ്നേഷ് ശിവനും തമ്മിലെ വിവാഹം നടന്നത്. ഈ ഡോക്യുമെന്ററി സംവിധാനം ഏൽപ്പിച്ചിരുന്നത് സംവിധായകൻ ഗൗതം വാസുദേവ് മേനോനെയും നവംബർ 18ന് സ്ട്രീമിങ് തുടങ്ങും. നയൻതാരയുടെ കല്യാണ വീഡിയോ എന്ന നിലയിൽ മാത്രമല്ല, അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെ കൂടി ഉൾപ്പെടുത്തിയാവും വീഡിയോ എന്ന് ഡോക്യുമെന്ററി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നത്.
കേരളത്തിലെ തിരുവല്ലാ സ്വദേശിയായ നയൻതാര ബെംഗളുരുവിലാണ് സിനിമയിൽ വരുന്നതിന് മുൻപുള്ള ജീവിതം ചിലവഴിച്ചത്. തീർത്തും അപ്രതീക്ഷിതമായാണ് സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി നയൻതാര മലയാള സിനിമയിലും, അവിടെ നിന്നും തമിഴകത്തും, പിൽക്കാലത്ത് ബോളിവുഡിലേക്കും എത്തുന്നത്.
നയൻതാര സിനിമയിൽ വരുന്നതിനോട് കുടുംബത്തിന് വലിയ വിയോജിപ്പാണുണ്ടായിരുന്നത് എന്ന് അവർ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാലും കേരളത്തിൽ വേരുകളുള്ള ഒരു നായിക ആദ്യമായി ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെട്ടുവെങ്കിൽ, അത് നയൻതാര അല്ലാതെ മറ്റാരുമല്ല. മലയാളത്തിൽ നടി മഞ്ജു വാര്യർ മാത്രമാണ് ഇതേ പേരിൽ നയൻതാരയ്ക്ക് പുറമേ ഈ പേരിൽ വിളിക്കപ്പെട്ടിട്ടുള്ളത്. ബോളിവുഡിൽ ഷാരൂഖ് ഖാന്റെ നായികയായാണ് അടുത്തിടെ നയൻതാര രംഗപ്രവേശം ചെയ്തത്. നയൻതാര, ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ജവാൻ’ എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
Summary : finally nayanthara’s wedding video going to release on Netflix