മിട്ടായി കഴിച്ചതിനെ തുടർന്നുണ്ടായ തളർച്ചയും,മയക്കവും കാരണം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് : മിട്ടായി കഴിച്ചതിനെ തുടർന്നുണ്ടായ തളർച്ചയും,മയക്കവും കാരണം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മൂലംകോട് എയുപി സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്‌കൂളിന് സമീപത്ത് നിന്നും വാങ്ങിയ മിട്ടായി കഴിച്ച അഞ്ച് വിദ്യാർത്ഥികൾക്ക് തലകറക്കവും,തളർച്ചയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടികൾ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

English Summary : five students who ate candy felt weak and drowsy in palakkad

Latest news
POPPULAR NEWS