ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ. കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെ ഫേസ്‌ബുക്കിലൂടെ സൗഹൃദം നടിച്ച് വട്ടപ്പാറയിലുള്ള സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വെമ്പായം സ്വദേശി വിഷ്ണു (24) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടിയുമായി പ്രതി ഫേസ്‌ബുക്കിലൂടെ സഹൃദം സ്ഥാപിച്ചത്. തുടർന്ന് അമ്മ അറിയാതെ അമ്മയുടെ മൊബൈലിൽ വിളിച്ച് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നിരവധി തവണ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലെത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.

  സിസേറിയനിലെ ഗുരുതര പിഴവ് ; പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ

കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലെ സ്വന്തം വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് വന്ന് താമസിപ്പിച്ചതായി പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

English Summary : folk singer who raped 16 year old girl whom he met through facebook arrested

Latest news
POPPULAR NEWS