Thursday, April 25, 2024
-Advertisements-
KERALA NEWSഹോട്ടലിൽ നിന്നും അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

ഹോട്ടലിൽ നിന്നും അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

chanakya news
-Advertisements-

കോട്ടയം : ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന നഴ്സ് മരിച്ചു. കോട്ടയം സ്വദേശിനിയും മെഡിക്കൽ കോളേജിലെ നഴ്‌സുമായ രശ്മി (33) ആണ് മരിച്ചത്. കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചതിന് ശേഷം രശ്മിക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെടുകയായിരുന്നു.

ഛർദിയും വയറിളക്കവും കാരണം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ രശ്മി തിങ്കളാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

അതേസമയം ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നിരവധിപേർക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് വിവരം. നിരധിപേർ ചികിത്സയിൽ കഴിയുകയാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ഭാഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി.

English SUmmary : food poison nurse died at kottayam

-Advertisements-