Saturday, May 25, 2024
-Advertisements-
KERALA NEWSഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തി കൊ-പ്പെടുത്തി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തി കൊ-പ്പെടുത്തി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

chanakya news
-Advertisements-

കൊച്ചി : ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലൻ ആണ് കൊലപാതകത്തിന് പിന്നിൽ. ബിനോയ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയാണ് കൊലപാതകം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ബിനോയിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അലൻ സംഭവ സ്ഥലത്തെത്തിയതെന്ന് പോലീസ് പറയുന്നു. പിന്നിൽ കത്തി ഒളിപ്പിച്ച്‌വെച്ചെത്തിയ അലൻ ബിനോയിയുമായി വാക്ക് തർക്കത്തിലേർപ്പെടുകയും പിന്നാലെ കുത്തുകയുമായിരുന്നു. ഒഴിഞ്ഞ് മാറാൻ ബിനോയ് ശ്രമിച്ചെങ്കിലും നിരവധി തവണ അലൻ കുത്തുകയായിരുന്നു.

അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. മുൻവൈരഗ്യമാവാം കൊലപാതകത്തിൽ കലാശിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് തിരയുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : fortkochi murder today

-Advertisements-