Tuesday, April 16, 2024
-Advertisements-
KERALA NEWSഖത്തറിൽ കൊണ്ട് പോകാമെന്ന് യുവാവിന് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

ഖത്തറിൽ കൊണ്ട് പോകാമെന്ന് യുവാവിന് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : ഖത്തറിൽ കൊണ്ട് പോകാമെന്ന് യുവാവിന് വാഗ്ദാനം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. കലൂർ സ്വദേശിനി സോജ റെക്സ് (39) ആണ് അറസ്റ്റിലായത്. പട്ടിമറ്റം സ്വദേശിയുടെ പരാതിയിലാണ് പോലീസ് സോജയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്ത് റോയൽ ജെറ്റ് ഏവിയേഷൻ എന്ന സ്ഥാപനം നടത്തി അതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്.

പട്ടിമറ്റം സ്വദേശിയായ യുവാവിന് ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത സോജ ഇയാളിൽ നിന്ന് എഴുപതിനായിരം രൂപ വാങ്ങുകയും പിന്നീട് വീസ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സോജ പണം തിരികെ നൽകാൻ തയ്യാറായില്ല. തുടർന്ന് ചതി മനസിലാക്കിയ യുവാവ് ലഭ്യമായ തെളിവുകൾ ഉൾപ്പെടുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് പാലാരിവട്ടം എസ്എച്ഒ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary : fraud by offering jobs qatar woman arrested in kochi

-Advertisements-