കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമണം ; 63 കാരനെ യാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

തൃശൂർ : കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ 63കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി ലാസർ (63) ആണ് അറസ്റ്റിലായത്. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് ഇയാൾ ലൈംഗീകാതിക്രമണം നടത്തിയത്.

തൃശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ചൂണ്ടയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാർ പ്രതിയെ തടഞ്ഞ് വെയ്ക്കുകയും ബസ് നേരെ പോലീസ്‌റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

  പീഡിപ്പിച്ച യുവാവ് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

English Summary : girl sexually assaulted in ksrtc bus a 63 year old man was arrested

Latest news
POPPULAR NEWS