Advertisements

പുഴയിൽ ചാടി പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു

നീലേശ്വരം : പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. മടികൈ സ്വദേശി എബിൻ (28) നെതിരെയാണ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. രണ്ട് ദിവസം മുൻപാണ് പ്ലസ് ടു വിദ്യാർത്ഥിനി അരപ്പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെയാണ് പെൺകുട്ടി രക്ഷപെട്ടത്.

Advertisements

പുഴയിൽ ചാടിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുകയായിരുന്നു. കൗൺസിലിംഗിൽ ആംബുലൻസ് ഡ്രൈവറായ എബിൻ ലൈംഗീകമായി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. പീഡന വിവരം പുറത്തായതോടെ മുങ്ങിയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Advertisements

English Summary : girl suicide attempt case agaist man

- Advertisement -
Latest news
POPPULAR NEWS