Friday, March 29, 2024
-Advertisements-
KERALA NEWSപോക്സോ കേസുകളിലെ ഇരകൾ അടക്കമുള്ള ഒൻപത് പെൺകുട്ടികളെ കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായി

പോക്സോ കേസുകളിലെ ഇരകൾ അടക്കമുള്ള ഒൻപത് പെൺകുട്ടികളെ കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായി

chanakya news
-Advertisements-

കോട്ടയം : പോക്സോ കേസുകളിലെ ഇരകൾ അടക്കമുള്ള ഒൻപത് പെൺകുട്ടികളെ കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായി. തിങ്കളാഴ്ച പെൺകുട്ടികളെ വിളിച്ചുണർത്താൻ ചെന്ന ഷെൽട്ടർ ഹോം അധികൃതരാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒ യാണ് ഷെൽട്ടർ ഹോം നടത്തി വന്നിരുന്നത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന പെൺകുട്ടികളെയാണ് കാണാതായത്. രണ്ട് മാസങ്ങൾക്ക് മുൻപ് കോട്ടയത്തെ മറ്റൊരു ഷെൽട്ടർ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതാവുകയും തുടർന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തിരുന്നു.

-Advertisements-