പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ മൽസരാർത്ഥിയായിട്ടായിരുന്നു അമൃത ആദ്യമായി മിനിസ്‌ക്രിനിൽ എത്തുന്നത്. നിരവധി ചിത്രങ്ങൾക്കും ആൽബങ്ങക്കുവേണ്ടി താരം ഗാനമാലപിച്ചിട്ടുണ്ട്. സ്വന്തമായി അമൃതം ഗമയ എന്നൊരു സംഗീത ബാൻഡ് കൂടി താരത്തിനുണ്ട്. മോഡൽ, റേഡിയോ ജോക്കി, കമ്പോസർ എന്നീ നിലകളിലും അമൃത അറിയപ്പെടുന്നു. 2010 ൽ ആയിരുന്നു നടൻ ബാലയുമായിട്ടുള്ള താരത്തിന്റെ വിവാഹം. ഒൻപതു വർഷത്തിനുശേഷം ബാലയുമായി വേർപിരിഞ്ഞ താരം ഗായകൻ ഗോപിസുന്ദറുമായി പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പലപ്പോഴും ഗോപി സുന്ദറുമൊത്തുള്ള യാത്രകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അപ്പോഴൊക്കെ നിരവധി വിമർശനങ്ങളും ഇരുവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ നെഗറ്റീവ് കമന്റുകളെ കുറിച്ച് പറയുകയാണ് ഗോപി സുന്ദർ. കമന്റുകൾ എല്ലാം താൻ വായിക്കാറില്ല. എല്ലാം വയ്ക്കാൻ പോയാൽ നമുക്ക് നമ്മുടെ പണി ചെയ്യാൻ പറ്റില്ല. തനിക്ക് വളരെ കുറച്ചു സുഹൃത്തുക്കളാണ് ഉള്ളത്. എന്തെങ്കിലും കമന്റ് കണ്ടാൽ അവർ പ്രതികരിക്കും. ഞങ്ങൾ ഫ്രീ ആയിരിക്കുമ്പോൾ വെറുതെ നോക്കാറുണ്ട്. തനിക്ക് കമന്റ് കണ്ടാൽ ഇറിറ്റേഷൻ ഒന്നും തോന്നാറില്ല. പക്ഷെ അമൃതയ്ക്ക് തോന്നാറുണ്ടെന്ന് ഗോപി സുന്ദർ പറയുന്നു.
ആദ്യമൊക്ക ഭയങ്കര ഇറിറ്റേഷൻ ആയിരുന്നു അമൃതയ്ക്ക്. ഇപ്പോൾ അത് ശീലമായി. ചില കമെന്റുകളൊക്കെ തമാശയ്ക്ക് ഇടുന്നതാണ്. ഒരാൾ അയാളുടെ വികാരം പ്രകടിപ്പിക്കുന്നു. ചിലപ്പോൾ നമുക്കും പ്രകടിപ്പിക്കാൻ തോന്നുമ്പോൾ നമ്മളും നമ്മുടെ കാര്യങ്ങൾ അങ്ങോട്ട് പറയും. അത് ആരെയും വേദനിപ്പിക്കാൻ അല്ല. അവർ പറയുന്ന അതേ ലാകവത്തോടെ പറയുന്നു എന്ന് മാത്രം. നമ്മൾ ഒന്നും ഉള്ളിലേക്കെടുക്കാറില്ല. സീരിയസ്സായി എടുക്കേണ്ട എന്ന് പലരും കമെന്റിനു ശേഷം പറയാറുണ്ട്. ചിലപ്പോഴൊക്കെ തനിക്ക് ഫീൽ ചെയ്യാറുണ്ട്. താൻ ഒന്നും മനസിലേക്ക് എടുക്കാറില്ല. കൂടിവന്നാൽ ഒരു പതിനഞ്ചു സെക്കന്റ് അപ്പോഴേക്കും താൻ മൈൻഡ് മാറ്റും. തന്റെ സ്വഭാവം അങ്ങനെയാണ്. തന്റെ ഉള്ളിൽ എന്തെങ്കിലും കിടന്നാൽ അത് പ്രശ്നമാണ്. അതുകൊണ്ട് ഒന്നും മനസിലേക്ക് എടുക്കില്ല. എടുത്താൽ സീരിയസ് ആകുമെന്ന് ഗോപി സുന്ദർ പറയുന്നു.
തന്റെ പാട്ടിനും വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. നമ്മൾ ക്രീയേറ്റീവ് ആയി ഒരു കാര്യം ചെയ്യുമ്പോൾ അതിൽ അഭിപ്രായം പറയാനും വിമര്ശിക്കാനുമൊക്ക എല്ലാവർക്കും അധികാരമുണ്ട്. അതിനെ താൻ ബഹുമാനിക്കുന്നു. അതിനൊരു രീതിയുണ്ട്. നല്ല രീതിയിൽ പറയാം അല്ലാതെ വീട്ടുകാരെയൊക്കെ പറഞ്ഞ് ഒരു പേഴ്‌സണൽ അറ്റാക്ക് വരെ എത്തുമ്പോഴാണ് പ്രതികരണങ്ങൾ ഉണ്ടാകുന്നത്. നമ്മൾ എടുക്കുന്നതിനനുസരിച്ചാണ് അതിന് നെഗറ്റിവിറ്റി ഉണ്ടാകുന്നത്. എടുക്കാതിരിന്നാൽ പോസിറ്റീവായി പോകാൻ പറ്റും. തെരുവിൽ ഒട്ടിച്ച ഒരു പോസ്റ്റർ പോലെയാണ് നമ്മുടെ ഓരോ കമന്റും. അതിൽ പശുവിനോ പട്ടിക്കോ ഒക്കെ വന്ന് മൂത്രമൊഴിച്ചിട്ടു പോകാം. വീട്ടിൽ കയറ്റരുത് അത് ശരിയല്ലെന്ന് ഗോപി സുന്ദർപറയുന്നു.
English Summary : gopi sundar about amritha suresh