Saturday, May 25, 2024
-Advertisements-
ENTERTAINMENTമയോനി നീ സൂക്ഷിച്ചോ ഈ ബന്ധം അധികകാലം ഉണ്ടാവില്ല ; പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിന്...

മയോനി നീ സൂക്ഷിച്ചോ ഈ ബന്ധം അധികകാലം ഉണ്ടാവില്ല ; പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിന് പെൺസുഹൃത്തുമായി എത്തിയ ഗോപി സുന്ദറിന് വിമർശനം

chanakya news
-Advertisements-

സണ്ണിവെയ്ൻ, ഫിനയ് ഫോർട്ട് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി മജു സംവിധാനം ചെയ്ത പെരുമാനി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയ ഗോപി സുന്ദറിന് വിമർശനം. തന്റെ പെൺസുഹൃത്തിനൊപ്പമാണ് ഗോപി സുന്ദർ പരിപാടിക്കെത്തിയത്. ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ഉയർന്നത്.

ലുലു മാളിൽ നടന്ന പരിപാടിയിൽ ഗോപി സുന്ദറിന്റെ പെണ്സുഹൃത്ത് മയോനി എത്തിയത് ഗ്ലാമറസ് വേഷത്തിലായിരുന്നു. ഒരേ കളർ ഡ്രസ്സ് ധരിച്ചാണ് ഇരുവരും എത്തിയത്. ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്യുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്ത ഗോപി സുന്ദർ പിന്നീട് ചലച്ചിത്രതാരം അഭയ ഹിരണ്മയിയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും നിരവധി വേദികളിൽ ഒന്നിച്ചെത്തുകയും ലിവിങ് ടുഗതർ ജീവിതം നയിക്കുകയും ചെയ്തിരുന്നു.

അഭയ ഹിരണ്മയിമായി തെറ്റിയ ഗോപി സുന്ദർ ഇപ്പോൾ മയോനിക്കൊപ്പമാണ് പല വേദികളിലും എത്തുന്നത്. ഇരുവരും പ്രണയത്തിലാണെന്നാണ് വിവരം. അതേസമയം ഇരുവരും ഇത്തരം വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ഡ്രസ്സ് മാറുന്നത് പോലെ കാമുകിമാരെ മാറ്റുന്നു എന്നതാണ് ഗോപി സുന്ദറിനെതിരെ ഉയരുന്ന വിമർശനം. ഗായകനെന്ന നിലയിൽ ഗോപി സുന്ദറിനോട് കുറച്ച് ബഹുമാനമുണ്ടായിരുന്നെന്നും ഇപ്പോൾ അതില്ലെന്നും ആരാധകർ പറയുന്നു.

മയോനി നീ സൂക്ഷിച്ചോ കുറച്ച് കാലം മാത്രമേ ഈ ബന്ധം ഉണ്ടാവുള്ളു എന്നും ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്ക് കമന്റ് നൽകുന്നുണ്ട്. ഗോപി സുന്ദറുമായുള്ള നിരവധി ചിത്രങ്ങൾ മയോനി തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

English Summary : gopi sundar mayoni video

-Advertisements-