Friday, April 19, 2024
-Advertisements-
KERALA NEWSക്ലാസ്സ് മുറിയിൽ കൂട്ടുകാരോട് സംസാരിച്ച് ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

ക്ലാസ്സ് മുറിയിൽ കൂട്ടുകാരോട് സംസാരിച്ച് ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

chanakya news
-Advertisements-

എറണാകുളം : രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ക്ലാസ്സ് മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴനഗർ സ്വദേശികളായ അബൂബക്കർ-റസിയ ദമ്പതികളുടെ മകൾ ആൻസിമോൾ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

ഭക്ഷണം കഴിക്കാനുള്ള ഇടവേള സമയത്ത് സുഹൃത്തുക്കളോട് സംസാരിച്ചിരിക്കുന്നതിനിടയിൽ ആൻസിയ തലചുറ്റുന്നതായി പറയുകയും പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കോളേജ് അധികൃതർ ആൻസിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃക്കാക്കര ഭാരതമാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ആൻസിമോൾ. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

English Summary : graduate student collapsed and died in classroom aternakulam

-Advertisements-