Friday, April 19, 2024
-Advertisements-
KERALA NEWSഅമ്മ മനസ് പിടഞ്ഞു. ഒന്നും നോക്കാതെ കിണറിലേക്ക് എടുത്ത് ചാടി ;കിണറ്റിൽ വീണ മകന്റെ കുഞ്ഞിനെ...

അമ്മ മനസ് പിടഞ്ഞു. ഒന്നും നോക്കാതെ കിണറിലേക്ക് എടുത്ത് ചാടി ;കിണറ്റിൽ വീണ മകന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ കിണറ്റിൽ ചാടിയ വീട്ടമ്മ മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : കൊടുവള്ളിയിൽ കിണറ്റിൽ വീണ മകന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ കിണറ്റിൽ ചാടിയ വീട്ടമ്മ മരിച്ചു. കൊടുവള്ളി കിഴോക്കൊത്ത് പരപ്പാറ സ്വദേശി മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. റംലയുടെ മകന്റെ മൂന്നര വയസുള്ള കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനായി പുറകെ ചാടിയതായിരുന്നു റംല.

നിലവിളിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി കുട്ടിയേയും റംലയെയും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും റംല മരണപ്പെട്ടിരുന്നു. പൈപ്പിൽ പിടിച്ച് നിന്നതിനാൽ മൂന്നര വയസുകാരൻ രക്ഷപ്പെട്ടു.

English Summary : grandmother dies in a bid to save grandchild fallen into a well

-Advertisements-