അഹമ്മദാബാദ് : വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പട്ടീദാർ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് ഹാർദിക് പട്ടേൽ. പട്ടീദാർ സമൂഹം നരേന്ദ്രമോദിയെ പിന്തുണയ്ക്കുകയും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.
പട്ടീദാർ സമൂഹം ഒറ്റക്കെട്ടാണെന്നും 2017 ലെ സാഹചര്യം മറ്റൊന്നായിരുന്നെന്നും പത്ത് ശതമാനം സാമ്പത്തിക സംവരണം പട്ടേലുകൾ ഉൾപ്പടെയുള്ള സമുദായങ്ങൾക്ക് വർധിപ്പിച്ചു. ഇത് ബിജെപിക്ക് അനുകൂലമാകുമെന്നും ഇത്തവണ ബിജെപി വൻ ഭൂരിപക്ഷം നേടുമെന്നും ഹാർദിക്ക് പട്ടേൽ പറഞ്ഞു. സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനമാണ്. നിരവധി സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് ഇത് പ്രയോജനപ്പെടുമെന്നും ഹാര്ദിക്ക് പട്ടേൽ പറഞ്ഞു.