സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആശംസകളുമായി ചലച്ചിത്രതാരം ഹരീഷ് പേരടി. വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുകയാണെന്നും ആശംസകൾ നേരുന്നതായും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തൃശൂരിൽ മത്സരിച്ചതിന്റെ പേരിൽ ഏറെ പരിഹസിക്കപെട്ട സുരേഷ് ഗോപിക്ക് കേരളം മുഴുവൻ ഏറ്റെടുക്കാനുള്ള ചുമതലയാണ് ലഭിച്ചിരിക്കുന്നത്. കാലം വീട്ടാത്ത കണക്കുകൾ ഇല്ലല്ലോ എന്നും ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.
തൃശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന് കേരളം മുഴവൻ ഏറ്റെടുക്കാൻ ചുമതലയുള്ള കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം. കാലം വീട്ടാത്ത കണക്കുകൾ ഇല്ലല്ലോ, പ്രിയപ്പെട്ട സുരേഷേട്ടാ… നിങ്ങളിലൂടെ ജാതി, മത, രാഷ്‌ട്രിയ വ്യത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നു. കേരളത്തിന്റെ വികസന ചരിത്രത്തിൽ “ഓർമ്മയുണ്ടോ ഈ മുഖം” എന്ന കൈയ്യൊപ്പ് ചാർത്താൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, ഹൃദയം നിറഞ്ഞ ആശംസകൾ
English Summary : hareesh peradi about suresh gopi