കൊറോണക്ക് 6 പുതിയ ലക്ഷണങ്ങൾ കൂടി കണ്ടെത്തി, ഇത് ഉള്ളവർ സൂക്ഷിക്കുക

കോവിഡ് 10 മഹാമാരി ലോകത്ത് നാശം വിതയ്ക്കുമ്പോൾ ഇതുവരെ ഫലപ്രദമായ വാക്സിനോ മരുന്നുകളോ കണ്ടെത്തിയിട്ടില്ല. രോഗം വരാതെ ഇരിക്കാൻ ഉള്ള പ്രതിരോധ നടപടി എന്നത്തിൽ ലോക്ക് ഡൌൺ നടത്തി രാജ്യങ്ങൾ എല്ലാം ജനങളുടെ സുരക്ഷ ഒരുക്കുകയാണ് എന്നാൽ കൊറോണ വൈറസിന് പുതിയ ലക്ഷണങ്ങൾ കൂടി കണ്ടെത്തിയിരിക്കുകയാണ്.

കൊറോണ പോസറ്റീവായവരിലും രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്ന തലവേദന തീരും മുൻപേ പുതിയ ഒരു ഭീതി കൂടി ആരോഗ്യ വകുപ്പിന്റെ ഇടയിൽ ഉണ്ടായിരിക്കുവാണ്. നേരത്തെ ചുമ, ശ്വാസം മുട്ടൽ, നെഞ്ച് ഇടിപ്പ്, പനി തുടങ്ങിയവയായിരുന്നു കോവിഡിന്റെ ലക്ഷണം എങ്കിൽ ഇപ്പോൾ അതിനും മാറ്റം വന്നിട്ടുണ്ടെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് പ്രെവെൻഷൻ ആൻഡ് കൺട്രോൾ വെളിയിൽ വിട്ട പട്ടികയിൽ പറയുന്നു.

പുതിയതായി വന്നതിൽ പേശി വലിവ്, തണുപ്പ്, വിറയൽ, തല വേദന, തൊണ്ട വേദന, മണവും രുചിയും കിട്ടാതെ ഇരിക്കുക തുടങ്ങിയവ കോറോണയുടെ ലക്ഷണങ്ങളാണ് എന്നാണ് കണ്ടെത്തൽ. ഇത്തരം അനുഭവം ഉള്ളവരും ആരോഗ്യവകുപ്പുമായി ബദ്ധപ്പെടണം എന്നാണ് ഇവർ കൊടുക്കുന്ന നിർദേശം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ട് മുതൽ പാതിനാല് ദിവസത്തിന് ഉള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമായേക്കാമെന്നും വെബ്സൈറ്റിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു