പത്തനംതിട്ട ജില്ലയിൽ അഞ്ചു പേർക്ക് കൊറോണ സ്ഥിതീകരിച്ചു

പത്തനംതിട്ട: കൊറോണ വൈറസ് പത്തനംതിട്ട ജില്ലയിലെ അഞ്ചു പേർക്ക് സ്ഥിതീകരിച്ചു. റാന്നി ഐത്തല സ്വദേശികൾക്കാണ് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. വൈറസ് ബാധിച്ചവരിൽ മൂന്നു പേർ ഇറ്റലിയിൽ നിന്നും വന്നവരും ബാക്കി രണ്ടുപേർ ഇവരുടെ ബന്ധുക്കളുമാണ്‌. ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് തിരുവനന്തപുരത്ത് നടന്ന അടിയന്തിര യോഗത്തിന് ശേഷം മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നുമാകാം അവരുടെ ബന്ധുക്കളായ രണ്ടു പേർക്കും വൈറസ് പടർന്നതെന്നാണ് വിശ്വസിക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ മുൻകരുതൽ എടുത്തു കൊണ്ടിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു