നാം ഓരോരുത്തരും ഒരു സമൂഹത്തിന്റെ ഭാഗമാണ്, നമുക്ക് സമൂഹത്തോടുള്ള കടമയാണ് പകർച്ചവ്യാധികൾ പടർത്താതെയിരിക്കുക എന്നത്: കൃഷ്‌ണേന്ദു ആർ നായർ എഴുതുന്നു

നമ്മുടെ സമൂഹത്തിൽ പകർച്ചവ്യാധികൾ പടരാതിരിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ചെറിയൊരു ജലദോഷമാണെങ്കിൽ പോലും മറ്റൊരാൾക്ക്‌ പകരാതിരിക്കാൻ ശ്രമിക്കുന്നിടത്താണ് നമ്മുടെ സാമൂഹിക ബോധവും മാനുഷികതയും ഒക്കെ മൂല്യമുള്ളതാകുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നാം ഓരോരുത്തർക്കും നമ്മുടെ സമൂഹത്തിൽ ചെയ്യേണ്ടതായ ചില കടമകൾ ഉണ്ട്. അതിനെ കുറിച്ച് കൃഷ്‌ണേന്ദു ആർ നായർ എഴുതുന്നു

ഓരോ വ്യക്തിക്കും അവനവനോടും കുടുംബത്തോടും ഉത്തരവാദിത്വങ്ങളും കടമകളും ഉള്ളതുപോലെ തന്നെ അവൻ ജീവിക്കുന്ന സമൂഹത്തോടും കടമയുണ്ട്. പകർച്ചവ്യാധികൾ പടർത്തുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കേണ്ടതാണ്. ഒരു ജാലദോഷമാണെങ്കിൽ പോലും അതു നമ്മളിൽ നിന്നും മറ്റൊരാൾക്ക് പകരാതെ ഇരിക്കാൻ ശ്രമിക്കുന്നിടത്താണ് നമ്മുടെ സാമൂഹിക ബോധവും മാനുഷികതയും ഒക്കെ മൂല്യമുള്ളതാകുന്നത്.

ഒരു ജലദോഷം പോലും വരരുത് എന്നു ആഗ്രഹിക്കുന്ന നാം COVID 19 പോലെയുള്ള ഒരു വിപത്തിനെ സമൂഹത്തിനു പകർന്നു നൽകരുത്. നിങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുകയാണെങ്കിൽ ദയവായി മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ എത്രയും വേഗം ആരോഗ്യവകുപ്പിനെ സമീപിക്കേണ്ടതാകുന്നു. നിങ്ങൾ ഒരാളിൽ നിന്നു ഒരു സമൂഹം തന്നെ ബാധിക്കപ്പെടുന്നത് എത്ര സങ്കടകരമായ കാര്യമാണെന്ന് ചിന്തിച്ചു നോക്കുക. നാം ഓരോരുത്തരും ഒരു സമൂഹത്തിന്റെ ഭാഗമാണ്. നമുക്ക് സമൂഹത്തോടുള്ള കടമയാണ് പകർച്ചവ്യാധികൾ പടർത്താതെയിരിക്കുക എന്നത്. വെറും സംശയം ആണെങ്കിൽ പോലും എത്രയും വേഗം ചികിത്സ തേടുന്നത് നിങ്ങൾക്കും മറ്റുള്ളവർക്കും നല്ലതേ വരുത്തു. ദയവായി നിങ്ങളോടെന്നപോലെ മറ്റുള്ളവരോടും കരുണ കാണിക്കുക. ഓരോരുത്തരെയും കാത്തൊരു കുടുംബമുണ്ട്.