എത്രയൊക്കെ മുൻ കരുതലെടുത്താലും രോഗങ്ങൾ ഇനിയും വരും; പക്ഷെ ചൈന മനസ് വച്ചാൽ രോഗങ്ങളെ തടയാം ചൈനയ്ക്ക് മാത്രം സാധിക്കുന്ന ഒരു കാര്യം ഇതാണ്

ഒട്ടുമിക്ക ജന്തുജാലങ്ങളെയും ഭക്ഷണമാക്കി മാറ്റുന്ന ശീലമാണ് പൊതുവെ ചൈനക്കാർക്കുള്ളത്. ഇതിന്റെ ഭാഗമായി വന്യജീവികളെയും പക്ഷികളെയുമെല്ലാം കൂടുതലായി ഉല്പാദിപ്പിക്കാൻ അവർ തുടങ്ങി. ചൈനയിലെ ജനങ്ങളുടെ ഇത്തരം നീക്കങ്ങൾക്ക് അവിടുത്തെ സർക്കാർ തന്നെ കുടപിടിച്ചു നൽകുവാനും തുടങ്ങി. അതിന് ശേഷം ചൈനയിൽ നിരോധിച്ചിട്ടുള്ള ജീവജാലങ്ങളെ പോലും അവർ ഭക്ഷണമാക്കാൻ തുടങ്ങി. ഒടുവിൽ സർക്കാരും അതിന് പിന്തുണ നൽകി. പാമ്പിനെയും വവ്വാലിനെയും പാറ്റയെയും പഴുതാരയെയും പുഴുവിനെയും എന്നുവേണ്ട ഒട്ടുമിക്ക ജീവജാലങ്ങളെയും അവർ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തി. പിന്നീട് വന്യജീവികൾക്കായും ആവശ്യക്കാർ കൂടി.

കടുവ, കരടി തുടങ്ങിയ മൃഗങ്ങളിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്കായും ചൈനയിലെ ധനികരായ ആളുകൾ കൂടി. ഇവർ ലൈംഗിക ഉത്തേജന മരുന്ന്കൾക്കായും ടോണിക്കുകൾ ഉണ്ടാക്കാനായും വന്യജീവികളിൽ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങാൻ തുടങ്ങി. എന്നാൽ ചൈനയിലെ ഭൂരിപക്ഷം ജനങ്ങളും ചെന്ന് ചാടുന്നത് ആപത്തിലേക്കായിരുന്നു. സർക്കാരും ഇത് കണ്ട് കണ്ണടച്ചു. അത് അവർക്ക് വളം വെച്ചു നൽകി. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ പൊതുവെ വൃത്തി ശൂന്യമാണ്. നമ്മുടെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും പൊതുവെ ഇത്തരം മാർക്കറ്റുകളിൽ ശുചിത്വം കുറവായിരിക്കും. എന്നാൽ ചൈനയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നനഞ്ഞ മാര്‍ക്കറ്റുകളില്‍ വിൽക്കാറുള്ളത് പാമ്പ്, മുതല, വവ്വാൽ തുടങ്ങിയ ജീവികളെയാണ്.

ഒന്നിന് മുകളിൽ ഒന്നായി സ്ഥാപിച്ചിട്ടുള്ള കൂടുകളിലായാണ് ഇത്തരം ജീവികളുടെ ഇറച്ചി വിൽക്കാനായി വെച്ചിരിക്കുന്നത്. മുകളിൽ ഉള്ള കൂടുകളിൽ നിന്നുള്ള വിസർജനവും രക്തവും മൂത്രവുമെല്ലാം താഴെത്തെ കൂടുകളിലുള്ള ജീവജാലങ്ങളുടെ മേലേക്കാണ് വീഴുന്നത്. ഇത് രോഗങ്ങൾ വളരെ എളുപ്പത്തിൽ പടരാനും പുതിയ തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കാനും കാരണമാകുന്നു. ഇതിലൂടെ ചൈന രോഗങ്ങളുടെ വളക്കൂറുള്ള മണ്ണായിമാറും. രോഗങ്ങൾ മൂര്ചിക്കുമ്പോള്‍ ഇത്തരം മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടും. ശേഷം രോഗം കുറയുമ്പോൾ വീണ്ടും സാധാരണ ഗതിയിൽ മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഇത്തരത്തിലുള്ള ചൈനയിലെ ആളുകളുടെയും സർക്കാരിന്റെയും പ്രവർത്തിയുടെ ഫലങ്ങൾ ഒടുവിൽ കൊറോണ പോലെയുള്ള മാറാവ്യാധികളായി മാറുകയും മറ്റു രാജ്യത്തുള്ള ജനങ്ങൾക്ക് പോലും ഭീതിയോടെ കഴിയെണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിചേരുന്നു. അതിന്‍റെഫലമാണ്‌ നാം ഇപ്പോള്‍ കാണുന്ന കോവിഡ് 19 പോലെയുള്ള മാരക വൈറസുകള്‍.

അഭിപ്രായം രേഖപ്പെടുത്തു