രോഗിയിൽ സംശയം തോന്നിയതിനെ തുടർന്ന് ആരോഗ്യ വകുപ്പിനെ കാര്യം അറിയിച്ച ഡോ ഷുനു ശ്യാമളനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ഹോസ്പിറ്റലിൽ വന്ന രോഗിയുടെ ഇടപെടലിൽ സംശയം തോന്നുകയും തുടർന്ന് ആരോഗ്യ വകുപ്പിനെയും പോലീസിനെയും കാര്യം അറിയിക്കുകയും ചെയ്ത ഡോ ഷിനു ശ്യാമളനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തതെന്നും ഇനിയും ചെയ്യുമെന്നും അറിയിക്കേണ്ടവരെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവും ഇല്ലെന്നും ഡോ തന്റെ കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. നിങ്ങൾളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്? ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.