മദ്യം കഴിച്ചാൽ കൊറോണ മാറുമെന്ന് വ്യാജപ്രചരണം: ഇറാനിൽ മദ്യപിച്ച 27 പേർ മരിച്ചു, 200 ലധികം പേർ ചികിത്സയിൽ

കൊറോണ വൈറസ് മാറാൻ മദ്യപിച്ചാൽ മതിയെന്നുള്ള വ്യാജ പ്രചാരണത്തിൽ വിശ്വസിച്ചു മെഥനോൾ കലർന്ന മദ്യം കഴിച്ച 27 പേർ മരിച്ചു. ഇരുന്നൂറോളം പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇറാനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഖുസെസ്ഥാനിലാണ് ഈ ദാരുണമായ സംഭവം നടന്നത്. മരിച്ചവരിൽ 16 പേർക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നതായി സ്ഥിതീകരിച്ചിട്ടുണ്ട്. മദ്യപാനത്തിന് വിലക്കുള്ള ഇറാനിലാണ് വ്യാജപ്രചാരണങ്ങളിൽ വീണുകൊണ്ട് മെഥനോൾ കലർന്ന മദ്യം കഴിച്ചത്. ഇത്തരത്തിൽ നിരവധി പേർ മദ്യം കഴിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

218 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നു ജുണ്ടിഷാപുർ മെഡിക്കൽ സർവകലാശാലയിലെ അധികൃതർ അറിയിച്ചു. മദ്യം കഴിച്ചാൽ കൊറോണയെ തടയാമെന്നുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചത്തിന്റെയും വ്യാജമദ്യം നിർമ്മിച്ചതിന്റെയും ഉറവിടം എവിടെ നിന്നാണെന്നു അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഇറാനിൽ കൊറോണ ബാധിച്ചു 237 പേർ മരിക്കുകയും 7161 പേർക്ക് വൈറസ് ഉള്ളതായി സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു