കൊറോണ കേരളത്തിലെത്തിയത് എങ്ങനെ; കണ്ടെത്തിയത് ഈ ബുദ്ധിമാനായ ഡോക്ടറുടെ ഈ ചോദ്യങ്ങൾ

കേരളത്തിൽ കൊറോണ വൈറസ് എത്തിയത് ആദ്യമായി കണ്ടുപിടിച്ചത് റാന്നി താലൂക്ക് ആശുപത്രിയിലെ ഡോ ശംഭുവാണ്. ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ ഒരു കുടുംബത്തിലെ അംഗങ്ങൾ ഹോസ്പിറ്റലിൽ പനിയ്ക്ക് ചികിത്സതേടി വരികയും രോഗിയോട് ഇടപെട്ടപ്പോൾ കോവിഡ് 19 വൈറസ് ഉള്ളതായി ഡോക്ടർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് രോഗിയോട് വിദേശത്തെങ്ങാണും പോയിരുന്നോയെന്ന് ചോദിച്ചു. പക്ഷെ ഇല്ലാ എന്നായിരുന്നു മറുപടിയെങ്കിൽ ആ ചോദ്യം അവിടെ കഴിഞ്ഞേനെ. എന്നാൽ ഡോക്ടറുടെ അടുത്ത ചോദ്യം ഇതായിരുന്നു സുഹൃത്തുക്കളോ അയൽക്കാരോ അടുത്തറിയുന്ന ബന്ധുക്കളോ ആരെങ്കിലും വിദേശത്ത് നിന്നും അടുത്തിടെ വന്നിട്ടുണ്ടോ എന്നായിരുന്നു. ആ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നുമാണ് കൊറോണ വൈറസിലേക്കുള്ള ഡോക്ടറുടെ സംശയത്തിന്റെ ആഴം കൂട്ടിയത്.

ഇറ്റലിയിൽ നിന്നുള്ള അയവാസികളായ കുടുംബം നാട്ടിൽ വന്നിട്ടുണ്ടെന്നും അവർ അവർ വീട്ടിൽ വന്നിരുന്നുവെന്നും അവരുമായി അടുത്തിടപെഴക്കിയെന്നും പറഞ്ഞതോടെയാണ് ഡോക്ടർക്ക് കാര്യങ്ങൾ കൂടുതലായി മനസിലായത്. എന്നാൽ അവർ വിദേശത്ത് നിന്നും വന്നവരാരും അടുത്തില്ലെന്നു പറയുകയായിരുന്നുവെങ്കിൽ ഒരുപക്ഷെ നമ്മുടെ കേരളവും ഇറ്റലിയോ ചൈനയോ പോലെ ആകാൻ അധികം താമസം വേണ്ടിവരില്ലായിരുന്നു. ഡോക്ടറുടെ കൃത്യമായ ഇടപെടൽ മൂലം ഒരുപാട് പേരുടെ ജീവനാണ് രക്ഷിക്കാനായത്. സംഭവം അറിഞ്ഞയുടൻ തന്നെ ഡോക്ടർ വേണ്ട കാര്യങ്ങൾ ചെയ്യാൻ ഉടനടി തയ്യാറാകുകയായിരുന്നു.

രോഗിയെ ഉടൻ തന്നെ ഐസുലേഷൻ വാർഡിലേക്ക് മാറ്റി. തുടർന്ന് ഇവരെ അടിയന്തിരമായി പരിശോധനയ്ക്ക് വിധേയമാക്കി. ഒടുവിൽ ഇവർക്ക് കൊറോണ വൈറസ് ഉണ്ടെന്നു സ്ഥിതീകരിച്ചു. ഡോക്ടറുടെ പരിശോധനയും കൃത്യമായ ഇടപെടലും മൂലമാണ് കേരളത്തെ വലിയൊരു വിപത്തിൽ നിന്നും രക്ഷിച്ചത്. ഡോക്ടർ ശംഭുവിന്റെ കൃത്യമായുള്ള പ്രവർത്തനത്തെ ആരോഗ്യ വകുപ്പും സർക്കാരും അഭിനന്ദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് കേരളം എത്രമാത്രം കോവിഡ് ബാധയിൽ അകപ്പെടുമായിരുന്നുവെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ നിയമസഭയിൽ പ്രസംഗിച്ചു.