കൊറോണ ഭയം ഹോട്ടലുകൾ എല്ലാമടച്ചു; ഹോസ്പിറ്റൽ ജീവനക്കാർ പാചകം സ്വയം ഏറ്റെടുത്തു രോഗികൾക്കുൾപ്പെടെ ഭക്ഷണം തയ്യാറാക്കി

കൊറോണ വൈറസ് ഭീതിയിൽ ഹോട്ടലുകളും ഭക്ഷണശാലകളും മറ്റും റാന്നിയില്‍ അടച്ചിട്ടപ്പോൾ രോഗികൾ ഭക്ഷണത്തിനായി വലയുന്ന സാഹചര്യത്തില്‍ ഹോസ്പിറ്റലിലെ ജീവനക്കാർ മാതൃകയായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഹോസ്പിറ്റലിലെ ഒരുപറ്റം ജീവനക്കാരാണ് സ്വയം അടുപ്പ് കൂട്ടി കറിക്ക് അരിഞ്ഞും, കപ്പ പുഴുങ്ങിയും, ചമ്മന്തിയും, സാമ്പാറും, തോരനും അടക്കമുള്ള വിഭവ സമൃദ്ധമായ ഭക്ഷണം രോഗികള്‍ക്കും മറ്റും വിളമ്പി നൽകിയത്.

ഭക്ഷണം ലഭിക്കാതെ വലഞ്ഞ കൊറോണ ഐസുലേഷൻ വാർഡുകളിൽ ഉൾപ്പെടെയുള്ള രോഗികക്കും, മറ്റു വാർഡുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമെല്ലാം ഭക്ഷണം നൽകിയാണ് ഹോസ്‌പിറ്റലിലെ ഒരുകൂട്ടം ജീവനക്കാർ മാതൃകയായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് പേർ ഇവരുടെ നന്മപ്രവർത്തിയ്ക്ക് അഭിനന്ദനങ്ങൾ നേരുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്. ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാൻ സാധിക്കുമെന്ന് മറ്റുള്ളവർക്ക് തെളിയിച്ചു കൊടുക്കുകയാണ് ഈ ചെറുപ്പക്കാര്‍ ചെയ്ത കാര്യം.

അഭിപ്രായം രേഖപ്പെടുത്തു