കൊറോണയ്ക്ക് ഫലപ്രദമായ മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ സംഘം

കൊറോണ വൈറസിന് ഫലപ്രദമായിട്ടുള്ള മരുന്ന് ജയ്‌പൂരിലുള്ള മെഡിക്കല്‍ സംഘം കണ്ടുപിടിച്ചതായി റിപ്പോർട്ട്‌. ഇത് സംബന്ധിച്ച് ഉള്ള വാർത്ത റിപ്പോർട്ട്‌ ചെയ്തത് ദേശീയ മാധ്യമമായ സി എൻ എൻ ന്യൂസാണ്. ലോകത്തിന്റെ പല ഭാഗത്തുമുള്ള ആളുകൾ കൊറോണ ഭീതിയിലകപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് ചൈനയിലാണ്. രണ്ടാമത് ഇറാനാണ്.

കേരളത്തിലും കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടക്കാരായ ഒരു കുടുംബത്തിലെ മൂന്നു പേർക്കും അവരുടെ ബന്ധുക്കളായ രണ്ട് പേർക്കുമാണ് ആദ്യമായി കേരളത്തിൽ കോവിഡ് 19 വൈറസ് പിടിപെട്ടത്. സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രതയിലാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും വൈറസ് ബാധിച്ചവരുടെ കണക്കു വിവരങ്ങൾ ദേശീയ ആരോഗ്യ മാത്രാലയം തങ്ങളുടെ വെബ്സൈറ്റിൽ കൂടി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.