കൊറോണ വൈറസ് ബാധിച്ചാൽ ഉള്ള അവസ്ഥ എന്താണെന്ന് നേരിട്ട് കണ്ട നേഴ്‌സിന്റെ കുറിപ്പ്

ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ചിരുന്ന ഐസുലേഷൻ വാർഡിൽ ജോലി ചെയ്യുന്ന ഒരു നേഴ്സ് തനിക്ക് ഈ അവസരത്തിൽ ഉണ്ടായ അനുഭവങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുകയാണ്. ഇറ്റലിയിലെ മിലനിലുള്ള ഗ്രോസ്‌റ്റോ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന അലെസ്സിയ ബൊണാരിയെന്ന നേഴ്സാണ് ഇൻസ്റ്റഗ്രാമിലൂടെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ധരിച്ചിട്ടുള്ള വസ്ത്രങ്ങളും ഉപകാരണങ്ങളുമൊക്കെ എത്രമാത്രം ശരീരത്തെ ബാധിക്കുന്നുവെന്നും വൈറസിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ ധരിച്ചു മുഖത്തും ശരീരത്തുമടക്കം ഉണ്ടായിട്ടുള്ള മുറിവുകളുടെയും പാടുകളുടെയും ഫോട്ടോകൾ അടക്കം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തുകൊണ്ടാണ് നേഴ്‌സായ അലെസ്സിയ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്.


മുഖത്തു കണ്ണിനു താഴെയും നെറ്റി തടത്തിലുമെല്ലാം മാസ്ക് വെച്ചത് മൂലം ഉരഞ്ഞു ഉണ്ടായ പാടുകളും ഫോട്ടോയിൽ കാണാൻ സാധിക്കും. ഇറ്റലിയിലെ പതിനായിരത്തിൽ പരം കൊറോണ ബാധിതരെ ചികിൽസിച്ചതിൽ തനിക്ക് ഭയമുണ്ടെന്നും ചെയ്ത പ്രവർത്തികൾക്ക് ഫലം ഇല്ലാതാകരുതെന്നും വീടിനുള്ളിൽ തന്നെ ഇരിക്കാനും ദുർബലരായവർക്ക് കൂടുതൽ പ്രൊട്ടക്ഷൻ നൽകാനും ശ്രമിക്കണമെന്നും കുറിപ്പിൽ പറയുന്നു. വൈറസിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ ശരീരത്തിൽ ധരിച്ചു ഞാൻ ശാരീരികമായി തളർന്നു. കാരണം ഉപകരണങ്ങൾ എല്ലാം വളരെയധികം മോശമാണ്. അത് ശരീരത്തിൽ ധരിച്ചാൽ പിന്നെ ആറു മണിക്കൂറോളം വെള്ളം കുടിക്കാനോ ബാത്‌റൂമിൽ പോകാനോ സാധിക്കില്ല. ഇത് മാനസികമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. കൂടെയുള്ളവരും ഇതേ രീതിയിൽ ആഴ്ചകളോളമായിട്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. പക്ഷെ ഇതൊന്നും ഞങ്ങൾ ചെയ്യുന്ന ജോലിയ്ക്ക് ഒരിക്കലും തടസ്സമാകില്ലെന്നും അലെസ്സിയ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അഭിപ്രായം രേഖപ്പെടുത്തു