കൊറോണ ബാധിച്ചു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു മരിച്ചു

കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന ലണ്ടനിലെ ഗർഭിണിയായ യുവതിയുടെ കുഞ്ഞു കൊറോണ മൂലം മരണമടഞ്ഞു. വൈറസ് ബാധിച്ചു മരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണിത്. ഗർഭിണിയായിരുന്ന യുവതിയ്ക്ക് കൊറോണ ബാധയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശ്ശിപ്പിക്കുക ആയിരുന്നു. കുട്ടി ജനിച്ചയുടൻ പരിശോധന നടത്തിയപ്പോൾ റിസൾട്ട്‌ പോസിറ്റീവ് ആയിട്ടാണ് കണ്ടത്. തുടർന്ന് നോർത്ത് മിഡിൽസെക്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുക ആയിരുന്നു. പക്ഷെ കുട്ടി അധികം താമസിയാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായതിനാൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ലണ്ടനിൽ പിഞ്ചു കുഞ്ഞുങ്ങൾ പോലും കൊറോണ ബാധിച്ചു മരിച്ചതിനാൽ ആശങ്കയിലാണ് കടുത്ത അധികൃതർ. കൊറോണ ബാധിച്ചു 11 പേർ മരിക്കുകയും 800 ഓളം പേരിൽ കൊറോണ വൈറസ് സ്ഥിതീകരിക്കുകയും ചെയ്തതോടെ ബ്രിട്ടനും കൊറോണ ബാധിത രാജ്യമായി മാറിയിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു