പരീക്ഷണാടിസ്ഥാനത്തിൽ നൽകിയ എച്.ഐ.വി മരുന്നു കൊറോണ വൈറസ് രോഗികളിൽ ഫലപ്രദമാകുന്നു

ന്യൂഡൽഹി: കൊറോണ ബാധിച്ച വൃദ്ധ ദമ്പതികളിൽ പരീക്ഷനാടിസ്ഥാനത്തിൽ നൽകിയ എച് ഐ വി മരുന്ന് പ്രതിരോധിക്കുന്നുവെന്ന് റിപ്പോർട്ട്‌. ഇവരുടെ സമ്മതത്തോടെയാണ് ഇരുവർക്കും മരുന്ന് നല്കിയിരുന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരിൽ വലിയ രീതിയിലുള്ള വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ചകൊണ്ട് കൊറോണയിൽ നിന്നും മുക്തമായ ഇവർക്ക് ജയ്‌പ്പൂരിലാണ് പരീക്ഷണാടിസ്ഥാനത്തിൽ മരുന്ന് നല്കിയിരുന്നത്. പ്രാഥമിക നിഗമനത്തിൽ പരീക്ഷണം വിജയകരമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകരിച്ചിട്ടുണ്ട്. പ്രതിരോധം മാത്രം ഫലവത്താകുന്ന ഈ രോഗത്തിന് എച് ഐ വി മരുന്ന് നൽകി നീരിക്ഷിക്കുകയായിരുന്നു.

ചൈനയിൽ 199 രോഗികൾക്ക്‌ ഈ മരുന്ന് നൽകി നീരിക്ഷിക്കുകയാണ്. ഇതിനു ശേഷം മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളുവെന്ന് ഐ.സി.എം.ആർ പകർച്ചവാധി ചികിത്സ വിഭാഗം മേധാവി ഡോ രാമൻ ആർ ഗംഗഖേദകർ വ്യക്തമാക്കി. കൊറോണ വൈറസ് വിഭാഗത്തിൽപെട്ട മെർസ് സാർസ് രോഗങ്ങൾക്ക് ഈ മരുന്ന് ഫലപ്രഥമാകുന്നു. നിലവിൽ ഈ രോഗങ്ങൾക്കുള്ള മരുന്ന് ഇന്ത്യയിൽ കരുതലുണ്ടെന്ന് ഐ സി എം ആർ എപ്പിഡമിയോളോജി വിഭാഗം ഡയറക്ടർ ഡോ മനോജ്‌ മുർഹെഖർ വ്യക്തമാക്കി