വെയിൽ വന്നാൽ വെള്ളം കിട്ടാത്ത മിണ്ടാപ്രാണികൾക്ക് വെള്ളം കൊടുക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ

ചുട്ടുപൊളളുന്ന വേനലിൽ രാജ്യത്തിന്റെ മിക്കയിടങ്ങളിലും കുടിവെള്ളത്തിനായി ആളുകൾ നെട്ടോട്ടമോടുകയാണ്. നമ്മളെ പോലെതന്നെ ജീവനും വിശപ്പും ദാഹവുമുള്ളവരാണ് പക്ഷികളും മൃഗങ്ങളുമെല്ലാം. എന്നാൽ സഹജീവികളുടെ കാര്യം പലപ്പോഴും മിക്കയാളുകളും ശ്രദ്ധിക്കാറുപോലുമില്ല. ആ അവസരത്തിൽ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലുള്ള സ്വഭാവ പ്രകടനവുമായി ഒരു തമിഴ്നാട് സ്വദേശി മാതൃകയാകുകയാണ്. വേറൊന്നുമല്ല… കാടുകളിൽ കടുത്ത ജലക്ഷാമം അനുഭവിക്കുന്ന വേളയിൽ മൃഗങ്ങൾക്ക് കുടിവെള്ളം നൽകുകയാണ് ആ ചെറുപ്പക്കാരൻ. തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ യേലഗിരി വനാന്തരങ്ങളിൽ കഴിയുന്ന കുരങ്ങുകൾക്ക് ദാഹജലം എത്തിച്ചു കൊടുത്തു മാതൃകയാവുകയാണ് ഈ നന്മ വറ്റാത്ത മൗനുഷ്യനും അദ്ദേഹത്തിന്റെ സഹോദരനും.

ഇരുവരും തങ്ങളുടെ ബൈക്കിൽ കുരങ്ങുകൾക്ക് വേണ്ട കുടിവെള്ളം എത്തിച്ചു നൽകുന്നത്. ഇവർ കഴിഞ്ഞ അഞ്ചു വര്ഷമായിട്ട് വേനൽക്കാലത്തു എല്ലാ ഞായറാഴ്ചയും മുടങ്ങാതെ വലിയ ജാറുകളിലായി കുരങ്ങുകൾക്കുള്ള കുടിവെള്ളം എത്തിച്ചു നൽകുന്നു. ഇതിനായി മലയുടെ മുകളിലെ തുരുപ്പിൽ കോൺക്രീറ്റിൽ തീർത്ത ചെറിയ ടാങ്കുകളുണ്ട്. ഇതിലാണ് ഇരുവരും കുടിവെള്ളം നിറച്ചവെയ്ക്കുന്നത്. ആവശ്യമുള്ളപ്പോൾ കുരങ്ങുകൾ ഇവിടെയെത്തി വെള്ളം കുടിച്ചു ദാഹമകറ്റുന്നു. പേരിനോ പ്രശസ്തിയ്ക്കോ വേണ്ടിയല്ല ഇവർ ഈ പുണ്യ പ്രവർത്തി ചെയ്യുന്നത്. അവരുടെ കടമയാണ് അഞ്ച് വര്ഷമായിട്ട് മുടങ്ങാതെ ചെയ്യുന്നത്. ഇത്തരത്തിൽ ഓരോ മനുഷ്യരും ഇവരെ മാതൃകയാക്കിയാൽ നമ്മുടെ വനസമ്പത്തും, പക്ഷിമൃഗാദികളെയും, പ്രകൃതിയേയുമെല്ലാം നാളേയ്ക്ക് വേണ്ടി നിലനിര്‍ത്താമെന്ന കാര്യത്തിൽ സംശയം വേണ്ട…

അഭിപ്രായം രേഖപ്പെടുത്തു