കൊറോണ കാലത്ത് ശുചിത്വത്തിന്റെ സന്ദേശവുമായി വിദ്യാർത്ഥികൾ: വൈറലായി വീഡിയോ

രാജ്യം ഇന്നേവരെ അഭിമുഖരിച്ചതിൽവെച്ച് ഏറ്റവും വലിയ ജാഗ്രതയിലാണിപ്പോൾ മുന്നോട്ട് പോകുന്നത്. കൊറോണ വൈറസ് വ്യാപിച്ചവർ കേരളത്തിൽ 24 പേരായി ഉയർന്നിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ എല്ലാവരും ശുചിത്വം പാലിക്കേണ്ടത് സ്വന്തം ജീവന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി നിലനില്പിന് ആവിശ്യമാണ്. വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം എന്താണെന്നും എങ്ങനെയാണെന്നും വിശദീകരിക്കുകയാണ് കോട്ടയം വേദഗിരി കോട്ടയ്‌ക്ക്പുറം ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥികൾ.

സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ എങ്ങനെ കൈകൾ കഴുകണമെന്നും എന്തൊക്കെയാണ് മുൻകരുതലുകൾ എന്നും വിശദീകരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കൈകൾ സാധാരണരീതിയിൽ കഴുകാൻ പാടില്ല. സോപ്പോ ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഹാൻഡ്‌വാഷുകളോ ഉപയോഗിച്ചു കുറഞ്ഞത് 20 സെക്കന്റ്‌ എങ്കിലും കൈകൾ കഴുകണമെന്നും അത് ഏതുരീതിയിൽ വേണമെന്നും സ്കൂളിലെ ശുചിത്യ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിശദീകരിക്കുന്നു.