കൊറോണ വൈറസ് ; പ്രധാനമന്ത്രിയെയും ഇന്ത്യയേയും അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ലോകത്ത് കൊറോണ വൈറസ് ഭീതി വിതയ്ക്കുമ്പോൾ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത്. ഇന്ത്യയിൽ മികച്ച രീതിയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യൻ സർക്കാരിന്റെ ഈ പ്രവർത്തനം പ്രശംസിനീയമാണ്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചുമായി(ഐ.സി.എം.ആര്‍) നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം ഡബ്‌ള്യു.എച്ച്‌.ഒയുടെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രതിനിധിയായ ഹെങ്ക് ബെക്കദാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ ആദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് നേരിട്ടാണ് പ്രതിരോധ നടപടികൾ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും. അതിനാൽ തന്നെ ഇന്ത്യയിൽ പ്രതിരോധം വളരെ മികച്ച രീതിയിൽ മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.