കൊറോണയെ പ്രതിരോധിക്കാൻ കാർഡ്ബോർഡ് ഭിത്തി: വീഡിയോ വൈറലാകുന്നു

കൊറോണ വൈറസിൽ നിന്നും രക്ഷപെടാനായി കാർബോർഡ് കൊണ്ട് ഇറ്റാലിയൻ സ്വദേശി ഉണ്ടാക്കിയ സംരക്ഷണം ഭിത്തി സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അരയ്ക്ക് കാർഡ്ബോർഡ് ഉപയോഗിച്ച് റൗണ്ടിലുള്ള ഡോനട്ട് നിർമിച്ചു തോളിൽ കൂടി ബന്ധിപ്പിച്ചാണ് അദ്ദേഹം നടക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടത് അന്താരാഷ്ട്ര മാധ്യമങ്ങളാണ്. ഇറ്റാലിയൻ മാർക്കറ്റിലൂടെ കാർഡ് കൊണ്ടുള്ള സംരക്ഷണ ഭിത്തി ധരിച്ചു കൊണ്ടാണ് ഇയാൾ നടക്കുന്നത്.

പ്രധാനമായും ആളുകളെ അകറ്റി നിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ഇയാൾ പറയുന്നത്. കൊറോണ വൈറസിനെ തടയാനുള്ള സുരക്ഷിത ദൂരമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചൈന കഴിഞ്ഞാൽ കൊറോണ ബാധിച്ചു ഏറ്റവും കൂടുതൽ ആളുകൾ മരിച്ച പട്ടികയിൽ ഇറ്റലിയുമുണ്ട്. ഇതുവരെ 2500 ഓളം പേരാണ് ഇവിടെയും മരിച്ചത്. കൂടാതെ 24000 ത്തോളം ആളുകൾ കോവിഡ് വൈറസ് ബാധിച്ചു ചികിത്സയിൽ കഴിയുകയാണ്.