ഹാൻഡ്‌ സാനിറ്റൈസറുകള്‍ ഇനി നിങ്ങള്‍ക്കും എളുപ്പത്തില്‍ ഉണ്ടാക്കാം

ലോകം ഇന്ന് ഒന്നടങ്കം അഭിമുഖീകരിക്കുന്ന ഒരു വിപത്താണ് കൊറോണ. ഈ മഹാമാരിക്ക് ഇതുവരെ ഒരു വാക്‌സിനും കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഇതിനെ ഒരു മാരകമായ അവസ്ഥയായി കണക്കാക്കുന്നത്. ലോകമുഴുവൻ ഇത് പടർന്ന പശ്ചാത്തലത്തിൽ വ്യക്തിശുചിത്യം വളരെ വലുതാണ്, കാരണം ഇത് പടർന്ന് വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസാണ്. നിലവിലെ സാഹചര്യത്തിൽ ഹാൻഡ്‌ സാനിറ്റൈസറുകളുടെ അഭാവം ഇതിനൊരു വെല്ലുവിളിയാണ്. ഇത്തരം സാഹചര്യത്തിൽ എങ്ങനെ എളുപ്പത്തിൽ ഒരു സാനിറ്ററി വാഷ് ഉണ്ടാക്കാം എന്ന് പറയുകയാണ് ചുവടെ.

ഇതിനായി അസോപ്രൊപ്പിൽ, ഗ്ലിസറിൻ, അൽമോണ്ട് ഓയിൽ, വിറ്റാമിൻ ഈ ടാബ്ലറ്റ് എന്നിവ ആവിശ്യമാണ്. മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമായിട്ടുള്ളതിനാൽ വളരെ എളുപ്പത്തിൽ നിർമിക്കാൻ കഴിയുന്നതാണ് ഈ സാനിറ്ററി വാഷ്. ഇതു തയാറാക്കാൻ ആദ്യം കുറച്ചു (25ml) അസോപ്രൊപ്പിൽ എടുക്കുക അതിൽ കുറച്ചു അൽമോണ്ട് ഓയിൽ ചേർക്കുക ശേഷം 2.5 ml ഗ്ലിസറിൻ എടുത്തത്തിന് ശേഷം വിറ്റാമിൻ ടാബ്ലറ്റ് ചേർത്ത് ഒരു കുപ്പിയിൽ മിക്സ്‌ ചെയത് ഉപയോഗിക്കാവുന്നതാണ്. വർധിച്ചുവരുന്ന ഈ കൊറോണ വൈറസിനെ ഒന്നിച്ചു നിന്നു പ്രതിരോധിക്കാൻ നമ്മൾക്ക് കഴിയുന്നത്ര ശുചിത്വം അത്യന്താപേക്ഷിതമാണ്.

അഭിപ്രായം രേഖപ്പെടുത്തു