ലോകം മുഴുവനും ഭയക്കുമ്പോഴും വുഹാനിൽ നിന്ന് ആശ്വാസവാർത്ത

ഇന്ന് ലോകം മുഴുവനും ഭയക്കുന്ന ഒന്നാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ ആരംഭിച്ച ഈ വൈറസ് ഇപ്പോൾ മറ്റുരാജ്യങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ഇപ്പോൾ വുഹാൻ ശാന്തമാണ്. അടിയന്തിര സാഹചര്യത്തിൽ ആരംഭിച്ച ആശുപത്രികൾ അടച്ചു. മരണ സംഖ്യയും കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം
വുഹാനിൽ വന്ന 24 വിദേശികളിൽ ഒരാളില്‍പോലും കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തില്ല എന്നത് ആശ്വാസകരമാണ്.

ചൈനയിൽ മാത്രം 3000 ആളുകളുടെ ജീവനെടുത്ത ഈ വൈറസ് എൺപതിനായിരം പേർക്ക് ബാധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത് നൂറ്റിഅൻമ്പതിലതിലധികം രാജ്യങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ പ്രഭവ കേന്ദ്രമായ വുഹാനിൽ വ്യാപനം കുറഞ്ഞത് ആശ്വാസകരമാണ്. കൃത്യമായ പ്രതിരോധമുണ്ടെങ്കിൽ ഇവയുടെ വ്യാപനം തടയാമെന്ന സന്ദേശവും നൽകുന്നുണ്ട്