അന്താരാഷ്ട്ര തലത്തിൽ പടരുന്ന മാരക വിപത്തായ കൊറോണ വൈറസ് സ്പെയിനിൽ കനത്ത നാശം വിതയ്ക്കുന്നു. 1002 പേർ ഇതുവരെ കൊറോണ ബാധിച്ചു മരിക്കുകയും ഇന്ന് ഒരു ദിവസം മാത്രം 1903 പേർക്ക് വൈറസ് സ്ഥിതീകരിക്കുകയും ചെയ്തു. ഇതോടെ സ്പെയിനിൽ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം 19980 ആയിട്ട് ഉയർന്നു. ഇതോടെ സ്പെയിൽ കനത്ത ജാഗ്രതയിലാണ്. ഇതേ സ്ഥിതി തന്നെയാണ് ഇപ്പോൾ മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിലും. എന്നാൽ കൊറോണ വൈറസ് ആദ്യമായി സ്ഥിതീകരിച്ച ചൈനയിൽ അതിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്.
അഭിപ്രായം രേഖപ്പെടുത്തു